പ്രധാന വാർത്തകൾ

കുളിക്കാനിറങ്ങിയ പാചക തൊഴിലാളി മുങ്ങി മരിച്ചു; മരിച്ചത് കുഴൂര്‍ സ്വദേശി കൊടിയന്‍ ജോയ്‌സന്‍

ചാലക്കുടി: ചാലക്കുടി പുഴയില്‍ പരിയാരം സി.എസ് .ആര്‍ കടവിലെ കൊമ്പന്‍ പാറ തടയണയില്‍ കുളിക്കാനിറങ്ങിയ പാചക തൊഴിലാളി മുങ്ങി മരിച്ചു. കുഴൂര്‍ സ്വദേശി കൊടിയന്‍ ജോസഫിന്റെ മകന്‍ ജോയ്‌സന്‍ (42 ) മരിച്ചത്. ഏകദേശം 5 മണിയോടെ കണ്ടെത്തിയ മൃതദേഹം . ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച മൂന്നരയോടെ കുളിക്കാനിറങ്ങിയ ശേഷം നീന്തുന്നനിടയില്‍ മുങ്ങി പോവുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു .

പരിയാരത്തുള്ള ഫുഡ് കോര്‍ട്ട് കാറ്ററിംങ്ങിലെ കുക്ക് ആയി രണ്ട് മാസമായി ജോലി ചെയ്തുവരുന്നു. സ്ഥിരമായി ജോലികഴിഞ്ഞ് കുളിക്കാന്‍ .സ്‌ക്കൂട്ടറില്‍ വരാറുള്ളതാണെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞു.പുതുക്കാടെയും, ചാലക്കുടിയിലെ സ്‌കൂബ ടീം ചാലക്കുടി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി' ഏകദേശം 5 മണിയോടെ കണ്ടെത്തിയ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കെ.സി. മുരളിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ രമേഷ് കുമാര്‍, എ.വി. രെജു, റെസ്‌ക്യു ഓഫീസര്‍മാരായ അനില്‍ മോഹന്‍, ആര്‍.എം. രമേശ്, വി.എസ്. സന്തോഷ് കുമാര്‍, രോഹിത് കെ. ഉത്തമന്‍, നിഖില്‍ കൃഷ്ണന്‍, സന്തീപ് ബി. എന്നിവരും പുതുക്കാട് നിലയത്തില്‍നിന്ന് എംഎം. മിധുന്‍, സുചിത്ത് കെ.ആര്‍. എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്.

Leave A Comment