പ്രധാന വാർത്തകൾ

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിനാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. പ്രധാനമന്ത്രി ടിഎൻ സരസുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി കരുവന്നൂരിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിവരങ്ങളും പ്രധാനമന്ത്രി തേടി. വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആലത്തൂരിലെ സ്ഥാനാർത്ഥിയുമായും പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചത്.

Leave A Comment