പ്രധാന വാർത്തകൾ

രാഹുലിന് പാലക്കാട് വൻ വിജയം, ചേലക്കര പിടിച്ച് പ്രദീപ്; പ്രിയങ്കയുടെ ഭൂരിപക്ഷം മൂന്നര ലക്ഷത്തിലധികം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു.പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.നിയമസഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷത്തെ അപ്രസക്തമാക്കി 18724 വോട്ടുകള്‍ക്കാണ് ജയം. വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തില്‍ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. പ്രിയങ്ക ഗാന്ധി കഴിഞ്ഞാൽ രാഹുലിനാണ്  ഭൂരിപക്ഷം കൂടുതൽ. രാഹുലിന് 18724 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും വൻ വിജയം നേടി.  ഭൂരിപക്ഷം മൂന്നര ലക്ഷത്തിലധികമാണ്. വയനാട്ടിൽ രാഹുലിന്റെ 2024ലെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു.

ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപും വിജയിച്ചു.എൽഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 12122 വോട്ടുകള്‍ക്ക് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനേയും എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണനെയും പിന്തള്ളിയാണ് പ്രദീപിന്‍റെ ജയം. കഴിഞ്ഞ 28 കൊല്ലമായി എൽഡിഎഫിന് ഒപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര.


Leave A Comment