പ്രധാന വാർത്തകൾ

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മേൽ സിമന്റ് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ മരിച്ചു

പാലക്കാട്: കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾ മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. മൂന്നു വിദ്യാർഥികളുടെ നില ഗുരുതരമാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. അടിയിൽ കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ ലോറി ഉയർത്താനുള്ള ശ്രമം തുടരുകയാണ്.

സ്കൂൾ വിട്ടു മടങ്ങുമ്പോൾ സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. മഴയിൽ നനഞ്ഞ റോഡിൽ ലോറിക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി.

Leave A Comment