പ്രധാന വാർത്തകൾ

ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ
ഫ്രാൻസിസ് മാർപാപ്പ (88) ദിവംഗതനായി. സഭയെ പതിനൊന്നു വർഷം നയിച്ച അദ്ദേഹത്തിൻ്റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ പ്രത്യേക്ഷപ്പെട്ടിരുന്നു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്‌ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പ ങ്കെടുത്തിരുന്നു.

Leave A Comment