പ്രധാന വാർത്തകൾ

മുരിങ്ങൂരിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

മുരിങ്ങൂർ : മുരിങ്ങൂരിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. മുരിങ്ങൂർ കോട്ടമുറിയിൽ രാജീവ് ഉപ്പത്തിൻ്റെ ഉടമസ്ഥതയിലുള്ള മാസ്റ്റർ പ്രിൻ്റേഴ്സിൽ നിന്ന് ഡിജിറ്റൽ ക്യാമറ, പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം അയ്യായിരത്തോളം രൂപയും, വേറെ ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന ആയിരത്തിലത്തികം രൂപയും മോഷണം പോയിട്ടുണ്ട്. അലമാരകൾ തുറന്ന് അതിലുണ്ടായ സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലുമായിരുന്നു.

രാവിലെ പ്രസിലെത്തിയപ്പോഴാണ് മോഷണ വിവരം രാജീവ് അറിഞ്ഞത്. ഉടനെ തന്നെ കൊരട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു .തുടർന്ന് എസ് ഐ സി.എസ്. സൂരജും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

പ്രിൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റാണ് രാജീവ് ഉപ്പത്ത്.

പ്രസിൻ്റെ നേരെ എതിർവശത്തുള്ള  ക്ലൗഡസ്' ഫാസ്റ്റ്ഫുഡ് കടയിലും മോഷണം നടന്നിട്ടുണ്ട്. മുൻവശത്തെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയിൽ ഇരുന്ന അയ്യായിരത്തോളം രൂപയും മോഷ്ടിചിരുന്നു. 

മോഷണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പോലീസ് രാത്രികാല പെട്രോളിംങ്ങ് കൂടുതൽ ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പരിയാരം മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു.

Leave A Comment