ട്രെയിനിൽ തീയിട്ട സംഭവം: പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു
കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. സംഭവത്തിലെ മുഖ്യ സാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയത്.
പ്രതി ഇതരസംസ്ഥാനക്കാരനാണെന്നാണ് സൂചന. ഇതിനിടെ, അക്രമിയെന്ന് കരുതുന്നയാൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചുവന്ന ഷർട്ട് ഇട്ടയാളെ ഒരാൾ ഇരുചക്രവാഹനത്തിൽ വന്ന് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തും അറിയിച്ചു.
Leave A Comment