പ്രധാന വാർത്തകൾ

അവസാനം വരെ പൊരുതി അരിക്കൊമ്പൻ, വെല്ലുവിളിക്കിടയിലും ആനയെ ലോറിയിൽ കയറ്റി

ചിന്നക്കനാൽ : പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ലോറിയിൽ കറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിൽ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്.

 നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. അരിക്കൊമ്പനെ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.

Leave A Comment