ദയാബായിയുടെ നിരാഹാരസമരം; രേഖാമൂലം ഉറപ്പ് കൈമാറി സര്‍ക്കാര്‍
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്കി. സമരസമിതിയുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് രേഖാമൂലം കൈമാറിയത്.
അതേസമയം നിരാഹാരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടില്ല. നിരാഹാര സമരം 15 ദിവസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
സമരസമിതിയുമായി ഞായറാഴ്ചയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കൊടുവില്‍ ദയാബായി സമരം അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ദയാബായി.ഇതോടെയാണ് രേഖാമൂലമുള്ള ഉറപ്പ് സര്‍ക്കാര്‍ കൈമാറിയത്.
Leave A Comment