കോൺഗ്രസ് ഖാർഗെയുടെ 'കൈകളിൽ': അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റായി ദളിത് നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് രാവിലെ 10.30ന് നടന്ന ചടങ്ങിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഖാർഗെ ചടങ്ങിനെത്തിയത്.
കേന്ദ്ര തെരഞ്ഞെടുപ്പു അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പു വിജ്ഞാപനം പുതിയ പ്രസിഡന്‍റിന് കൈമാറി. ഇത് അഭിമാന നിമിഷമാണെന്നും സാധാരണ പ്രവർത്തകന് ഉയർന്ന പദവി നൽകിയതിന് നന്ദി പറയുന്നതായും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
എഐസിസി പ്ലീനറി സമ്മേളനം മൂന്നു മാസത്തിനകം നടത്തും. സിഡബ്യുസി അംഗങ്ങളെ പ്ലീനറി സമ്മേളനത്തിൽ തീരുമാനിക്കുമെന്നും ഖാർഗെ അറിയിച്ചു. 24 വർഷത്തിനു ശേഷമാണ് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ വരുന്നത്. ചടങ്ങിൽ പങ്കെടുക്കാനായി ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി തെലുങ്കാനയിൽ നിന്നാണ് രാഹുൽ ഡൽഹിയിലെത്തിയത്.
Leave A Comment