നടി അഞ്ജലി നായര്‍ വിവാഹിതയായി
കൊച്ചി: നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Leave A Comment