സിനിമ

പ്രശസ്ത നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു

പ്രശസ്ത നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ബാറ്റ്മാന്‍ ബിഗിന്‍സ്, റഷ് അവര്‍ തുടങ്ങിയവ ടോമിന്റെ ശ്രദ്ധേയ സിനിമകളാണ്.     

രണ്ടു തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് ബ്രിട്ടീഷ് താരം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2001 ല്‍ ഇന്‍ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ല്‍ മിഷേല്‍ ക്ലേടണ്‍ എന്ന ചിത്രത്തിലും അക്കാദമി അവാര്‍ഡിന് നോമിനേറ്റ് ചെയ്തിരുന്നു.    

സ്‌റ്റേജിലും സ്‌ക്രീനിലും അഭിനയചാതുരി തെളിയിച്ച അദ്ദേഹത്തിന്  ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, പ്രൈംടൈം എമ്മി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Leave A Comment