സിനിമ

ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു; നായകന്‍ കലാഭവന്‍ ഷാജോണ്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നത്.ഫിലിം ചേംബർ സെക്രട്ടറിയായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം മറയൂരില്‍ ആരംഭിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന കുടുംബമാണ്  ചിത്രത്തിന്‍റെ പ്രമേയം.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ആദ്യം മുതലുള്ള പ്രശ്നങ്ങളും പിന്നീടുണ്ടായ തിപിടിത്തവും പുക വ്യാപനവും അടക്കമുള്ള സംഭവ വികാസങ്ങളെക്കുറിച്ച്‌ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ തോമസ് തന്നെയാണ് സിനിമയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ടൈറ്റസ് പീറ്റര്‍ ആണ് നിര്‍മാണം.

Leave A Comment