ഗതാഗത കുരുക്കുണ്ടാക്കി ചിത്രീകരണം; ജോഷി ചിത്രത്തിനെതിരെ പരാതി
കോട്ടയം: പാലായിൽ ഗതാഗത കുരുക്കുണ്ടാക്കി സിനിമ ചിത്രീകരണമെന്ന് പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെയാണ് പാലാ നഗരസഭ മുഖ്യമന്ത്രിക്കും ഡിജിപിക്കും കളക്ടർക്കും പരാതി നൽകിയത്.
നേരത്തെ ചിത്രീകരണത്തിന് നഗരസഭ അനുവാദം നൽകിയിരുന്നു. എന്നാൽ നഗരസഭ പറഞ്ഞ വ്യവസ്ഥകൾ സിനിമ ചിത്രീകരണസംഘം ലംഘിച്ചെന്ന് നഗരസഭ അധ്യക്ഷ വ്യക്തമാക്കി. പാലാ സബ് ജയിലിന്റെ ബോർഡ് മാറ്റിയും ചിത്രീകരണം നടന്നെന്ന് പരാതിയിൽ പറയുന്നു.
Leave A Comment