സിനിമ

15-ാം വയസ്സിൽ എൻ്റെ ചിത്രം ആരോ പോണ്‍ സൈറ്റിലിട്ടു, രതിചിത്ര നടിയെന്ന് വിളിച്ചു, ഉർഫി ജാവേദ്

മുംബൈ: തന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്നും മനംമടുത്ത് പതിനേഴാം വയസില്‍ വീടുവിട്ട് പോകാന്‍ വരെ തീരുമാനിച്ചെന്നും ഉർഫി ജാവേദ്.ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ഫി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞത്.

പതിനഞ്ചാം വയസില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച ചിത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിട്ടു. പതിയെ എല്ലാവരും ഇതറിഞ്ഞു. എല്ലാവരും കുറ്റപ്പെടുത്താന്‍ തുടങ്ങി.പോണ്‍ താരമെന്ന് വിളിക്കാനാരംഭിച്ചു. അച്ഛന്‍ പോലും ആ രീതിയില്‍ കാണാനാരംഭിച്ചെന്നും ഉര്‍ഫി ഓര്‍ത്തെടുത്തു. അച്ഛനും ബന്ധുക്കളും മാനസികമായും ശാരീരികമായും ഉപദ്രവിച്ചു.

തന്നെ വീട്ടില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഒരുപാട് തല്ലിയെന്നും ഉര്‍ഫി പറഞ്ഞു. പ്രശ്‌നം നേരിട്ട തന്നെയെന്തിനാണ് മര്‍ദിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലായെന്നും തന്നെ വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നും നടി പറഞ്ഞു. എല്ലാം സഹിച്ച് രണ്ട് വര്‍ഷം വീട്ടില്‍ പിടിച്ചുനിന്നു. പതിനേഴാം വയസില്‍ വീടുവിട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സഹോദരിമാര്‍ക്കൊപ്പമാണ് വീടുവിട്ടത്. ലഖ്‌നൗവിലേക്കായിരുന്നു പോയത്. ഇവിടെ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ടുനീക്കിയത് എന്നും ഉര്‍ഫി പറഞ്ഞു.

പിന്നീട് ഡല്‍ഹിയിലേക്ക് പോയി. ഇവിടെ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നുകൊണ്ടുപോവാനായില്ല.

ഇവിടെ നിന്ന് മുംബൈയിലേക്ക് എത്തി. ഇവിടെ വച്ച് ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്തേക്ക് കാലെടുത്തുവെച്ചു. തുടര്‍ന്ന് ബിഗ് ബോസിലും സജീവമാവുകയായിരുന്നു."

Leave A Comment