സിനിമ

‘ദി കേരള സ്‌റ്റോറി’ കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു; പ്രിവ്യൂ ഷോ കണ്ടത് ക്ഷണിക്കപ്പെട്ട അതിഥികള്‍

കൊച്ചി: വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി എറണാകുളം ഷേണായീസ് തീയേറ്ററിലാണ് പ്രദര്‍ശനം നടന്നത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സിനിമ കണ്ടു.     
                                                                    സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയില്‍ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പ്രിവ്യൂ നടന്നത്. കേരളത്തില്‍ നടക്കുന്ന ആദ്യ പ്രിവ്യൂ ആണിതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഷൈജു കെ എസ് ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടു.  സിനിമയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് ആക്ഷേപങ്ങള്‍ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബഞ്ച് നിര്‍ദേശിച്ചു.

Leave A Comment