മണിപ്പുരിലെ സ്ത്രീകൾക്കെതിരായ അതിക്രമത്തെ വിമർശിച്ച് പ്രിയങ്ക ചോപ്ര
മുംബൈ: മണിപ്പുരിൽ കലാപകാരികൾ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
ആക്രമണത്തിൽ നടപടിയെടുക്കാന്‍ അധികാരികൾക്ക് 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു.
സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Leave A Comment