ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം: വിനായകനെതിരേ സിനിമാ സംഘടനകള്‍ നടപടിക്ക്
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരേ സിനിമാ സംഘടനകൾ നടപടിയെടുക്കാൻ സാധ്യത. പോലീസിന്‍റെ തുടർ നടപടികൾ നോക്കി തീരുമാനമെടുക്കുമെന്നാണ് സംഘടനാ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.വിനായകനെതിരേ വിമർശനവുമായി സംവിധായകൻ വി.എം. വിനുവും രംഗത്തുവന്നു. വിനായകന്‍റെ പ്രതികരണം അദ്ദേഹത്തിന്‍റെ സംസ്കാരമാണ് കാണിക്കുന്നതെന്നും വിനായകന്‍റെ പേര് പറയാൻ പോലും താൻ താൽപര്യപ്പെടുന്നില്ലെന്നും വിനു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. എറണാകുളം നോര്‍ത്ത് പോലീസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
Leave A Comment