സിനിമ

നടി ഭൈരവി വൈദ്യ അന്തരിച്ചു

മുംബൈ: പ്രമുഖ നടി ഭൈരവി വൈദ്യ (67) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായിരുന്നു ഭൈരവി വൈദ്യ. സല്‍മാന്‍ ഖാന്റെ ചോരി ചോരി ചുപ്‌കെ, ഐശ്വര്യ റായിയുടെ താല്‍ തുടങ്ങി, നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തിലെത്തി. മകളാണ് ഭൈരവി വൈദ്യയുടെ വിയോഗവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

അടുത്തിടെ, 'നിമ ഡെന്‍സോങ്പ' എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചിരുന്നു. 'ഹസ്രതീന്‍', 'മഹിസാഗര്‍' തുടങ്ങിയ ടെലിവിഷന്‍ പരിപാടിയിലും സജീവസാന്നിധ്യമായിരുന്നു ഭൈരവി. നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Leave A Comment