സിനിമ

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: പ്രധാനപ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറലായ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വിഡിയോ നിര്‍മിച്ച ആളാണ് അറസ്റ്റിലായിരിക്കുന്നത് എന്നാണ് വിവരം. ശനിയാഴ്ച ആന്ധ്ര പ്രദേശില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വര്‍ഷം നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബ്രിട്ടീഷ്- ഇന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സറായ സാറ പട്ടേലിന്റെ വീഡിയോയില്‍ രശ്മികയുടെ മുഖം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡിലെ നിരവധി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച മുന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വീഡിയോയും വൈറലായിരുന്നു. മകള്‍ സാറ ഓണ്‍ലൈന്‍ ഗെയ്മിങ്ങിലൂടെ 1.8 ലക്ഷം നേടി എന്ന് പറയുന്നതായിരുന്നു വീഡിയോ. സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്തു.

Leave A Comment