ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ KSRTC ബസിടിച്ചു; സീരിയൽ താരം കാർത്തിക് പ്രസാദിന് പരിക്ക്
തിരുവനന്തപുരം: സീരിയൽ നടൻ കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്. മൗനരാഗം സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ താരത്തെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
തലയ്‌ക്കും കാലിനും കാർത്തിക് പ്രസാദിന് പരിക്കേറ്റിട്ടുണ്ട്. മുഖത്തേറ്റ പരിക്കുകൾ മൂലം പ്ലാസ്റ്റിക് സർജറി ചെയ്തതായും തുടർ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയാണെന്നും താരം പറഞ്ഞു. ബൈജു എന്ന കഥാപാത്രത്തെയാണ് മൗനരാഗം സീരിയലിൽ താരം അവതരിപ്പിക്കുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും കാർത്തിക് അഭിനയിച്ചിട്ടുണ്ട്.
Leave A Comment