മൈഡിയര്‍ കുട്ടിച്ചാത്തനിലെ മാസ്റ്റര്‍ സുരേഷ്; സൂര്യകിരണ്‍ അന്തരിച്ചു
ചെന്നൈ: 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ (48) അന്തരിച്ചു. 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' ആണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താൻ നല്ലതെങ്കിലും സംവിധായകൻ എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്‍റേത്.
മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിചാത്തൻ' അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്.
അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.
2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. 'അരസി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. എന്നാല്‍ മലയാളിയാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് സത്യം. പ്രശസ്ത ടെലിവിഷൻ താരം സുചിത സഹോദരി ആണ്.
നടി കാവേരിയുടെ മുൻ ഭർത്താവ് കൂടിയാണ് സൂര്യകിരണ്‍.
Leave A Comment