സിനിമ

വിജയ്‌യുടെ തലയിലും കൈയിലും ബാൻഡ്എയ്ഡ്; വീഡിയോ ചർച്ചയാവുന്നു

നടൻ വിജയ്‌ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ താരം എത്തിയപ്പോൾ പകർത്തിയ വിഡിയോയിൽ താരത്തിന്റെ തലയിലും കയ്യിലും കാണപ്പെട്ട ബാൻഡ്എയ്ഡ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്.'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിൽ നിന്നാണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. ​'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒരു ടൈം ട്രാവല്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, ജയറാം, മോഹൻ, യോ​ഗി ബാബു, വിടിവി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നതെന്നും നേരത്തെ പുറത്തുവന്ന പോസ്റ്ററുകളില്‍ നിന്നും സൂചന ലഭിച്ചിരുന്നു.

Leave A Comment