സിനിമ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഋഷഭ് ഷെട്ടി നടന്‍, മികച്ച നടിമാരായി രണ്ടുപേർ

ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി അർഹനായി. മികച്ച നടിമാരായി രണ്ടുപേരെ തിരഞ്ഞെടുത്തു. നിത്യാ മേനോനും, മാനസി പാരേഖുമാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുചിത്രാമ്പലം സിനിമയിലെ പ്രകടനത്തിനാണ്  നിത്യാ മേനോന് അവാർഡ്. മികച്ച മലയാള സിനിമ ആയി സൗദി വെള്ളക്ക . മികച്ച ചലച്ചിത്ര ഗ്രന്ഥം അവാർഡ് മലയാളിയായ കിഷോര്‍ കുമാറിന്. 

തെലുങ്ക് ചിത്രം – കാർത്തികേയ 

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ 

മലയാള ചിത്രം – സൗദി വെള്ളക്ക 

കന്നഡ ചിത്രം – കെ.ജി.എഫ് 2 

ഹിന്ദി ചിത്രം – ഗുൽമോഹർ

2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചിരിക്കുന്നത്.

Leave A Comment