സിനിമയിൽ പീഡനം, ഭീഷണി, ലഹരി പാടില്ല: പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി
കൊച്ചി: ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്‌മയായ 'വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ലൈംഗിക പീഡനം പാടില്ലെന്നും ലഹരിപദാർഥങ്ങൾക്ക് അടിമപ്പെട്ട് തൊഴിലിൽ ഏർപ്പെടാൻ പാടില്ലെന്നുമുള്ള നിർദേശങ്ങളുമായി ഡബ്ല്യുസിസി സിനിമാപെരു മാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി.
മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ മാർഗരേഖയുടെ അടിസ്ഥാനത്തിൽ വേണം തുല്യതയും നീതിയും സർഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
തൊഴിലിടത്തിൽ ആർക്കെതിരേയും ഭീഷണി, തെറിവാക്കുകൾ, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാർ കമ്മീഷൻ കൈപ്പറ്റരുത്. ലിംഗവിവേചനവും പക്ഷപാതവും വർഗ, ജാതി, മത, വംശവിവേചനവും പാടില്ല. 'സീറോ ടോളറൻസ് പോളിസി' എന്ന തലക്കെട്ടിൽ സാമൂഹികമാധ്യമത്തിൽ പങ്കുവച്ച നിർദേശങ്ങളിൽ പറയു ന്നു.
ഇവയുടെ ലംഘനമുണ്ടായാൽ പരാതിപ്പെടാൻ ഔദ്യോഗിക പരിഹാരസമിതി വേണം. പരിഹാരത്തിൻ്റെ പക്ഷത്തുനിന്ന് പ്രശ്‌നങ്ങളെ അഭിമുഖീക രിക്കാമെന്നാണ് കൂട്ടായ്‌മയുടെ ഫേസ്‌ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനം.
Leave A Comment