സിനിമ

തോക്ക് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റു

മുംബൈ: തന്റെ തോക്ക് പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലില്‍ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവാഴ്ച പുലർച്ചെ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്ബോള്‍ ലൈസൻസുള്ള തന്റെ റിവോള്‍വർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഒരു പരിപാടിക്കായി അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. 

മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.

Leave A Comment