സിനിമ

മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടി മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു കേസ്. സാമുഹ്യമാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. 2019ൽ ആയിരുന്നു ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ രം​ഗത്ത് എത്തിയത്.

'ഒടിയൻ' സിനിമയുടെ റിലീസിന്  പിന്നാലെയുണ്ടായ വിവാദങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. ഡിജിപിക്ക് ആയിരുന്നു പരാതി നല്‍കിയത്. പിന്നാലെ  2019 ഒക്ടോബർ 23ന് തൃശൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്.  

ഹർജിയിൽ മഞ്ജു വാര്യരോട് നിലപാട് തേടിയിരുന്നെങ്കിലും മറുപടി അറിയിച്ചിരുന്നില്ല.

Leave A Comment