സിനിമ

ഇന്‍സ്റ്റഗ്രാമില്‍ വരവറിയിച്ച് ദളപതി; മണിക്കൂറുകള്‍ക്കുള്ളില്‍ 40 ലക്ഷത്തിലധികം ഫോളോവേഴ്സ്

ചെന്നൈ: തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട് വിജയ്ക്ക്. വിജയിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ ദളപതി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ദളപതി.

ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. അക്കൗണ്ട് ആരംഭിച്ച ദളപതി ആദ്യ ഫോട്ടോയും പോസ്റ്റ് ചെയ്തു കഴിഞ്ഞു . തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യിലെ ലുക്കിലെ ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.


'ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന കുറിപ്പോടെയാണ് നടന്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്.നടന്റെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. തമിഴ് സിനിമയിലെയും മലയാള സിനിമയിലെയും നിരവധി താരങ്ങള്‍ ആണ് ദളപതിക്ക് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്ത് എത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ എത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 40 ലക്ഷം ഫോളോവേഴ്സിനെയും വിജയ് സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, ‘ലിയോ’യുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയും ഭാഗമാകുന്നുണ്ട്.

Leave A Comment