നീണ്ട ഏഴ് വർഷത്തെ ഗൃഹപാഠത്തിന് ശേഷമാണ് അഞ്ചാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്ന് എസ് എൻ സ്വാമി
കൊച്ചി: ലോക സിനിമാ ചരിത്രത്തിലേക്ക് മലയാള സിനിമ നടന്നുകയറിയ ദിനമാണിന്ന്. നായകനും സംവിധായകനും തിരക്കഥാകൃത്തും മാറാതെയുള്ള ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ സിബിഐ ദി ബ്രയിൻ റിസീലാണിന്ന്. നീണ്ട ഏഴ് വർഷത്തെ ഗൃഹപാഠത്തിന് ശേഷമാണ് അഞ്ചാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്ന് എസ് എൻ സ്വാമി മാള വിഷൻ കൊച്ചി റിപ്പോർട്ടർ ഉമ ആനന്ദിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി
ഒരിക്കലും കഥ എഴുതാൻ വേണ്ടി ഇരിക്കാറില്ലെന്നും കഥ മനസിലേക്ക് വന്നാലും കുറെക്കാലം അത് മനസിലിട്ടു കൊണ്ടു നടക്കുകയാണ് പതിവെന്നു സ്വാമി പറഞ്ഞു. ഒന്നാം ഭാഗം വന്ന് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞു കേരളവും മലയാളിയും അടിമുടി മാറിയ സാഹചര്യത്തിൽ പാത്രസൃഷ്ടി വെല്ലുവിളി നിറഞ്ഞതായിരുന്നൊ എന്ന ചോദ്യത്തിന് കാലമെത്ര കഴിഞ്ഞാലും മധുരത്തിനും കയ്പിനും ചിരിക്കും കരച്ചിലിനും മാറ്റമുണ്ടാവില്ലല്ലൊ എന്നാണ് സ്വാമി പ്രതികരിച്ചത്.
സിനിമയെക്കുറിച്ച് നല്ല റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വാമി അഭിപ്രായപ്പെട്ടു
Leave A Comment