മരക്കൊമ്പ് തലയില്‍ വീണ് യുവാവ് മരിച്ചു
മറ്റത്തൂര്‍:തേക്ക് മുറിക്കാന്‍ കയറിയ യുവാവ് മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു. മറ്റത്തൂര്‍ ആറ്റപ്പിള്ളി പ്ലാക്ക വീട്ടില്‍ ജോയ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ആയിരുന്നു സംഭവം. മരം മുറിക്കുന്നതിനിടയില്‍ ജോയ് മരത്തിൽ കുരുങ്ങി . പുതുക്കാട് നിന്നും അഗ്‌നിരക്ഷാ സേനയെത്തി ജോയിയെ താഴെ ഇറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Leave A Comment