ചരമം

മദർ അനസ്താനിയ നിര്യാതയായി

ഇരിങ്ങാലക്കുട :ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്റെ മുന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ അനസ്താനിയ  (98)നിര്യാതയായി.കരാഞ്ചിറആലപ്പാട്ട് എ.കെ.ജോസഫ് താണ്ടമ്മ ദമ്പതികളുടെ മകളാണ്.കുഴിക്കാട്ടുശ്ശേരി സ്കൂളില്‍ 24 വര്‍ഷം  അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കുഴിക്കാട്ടുശ്ശേരി, ചെമ്പൂക്കാവ്, ചേലക്കര എന്നിവിടങ്ങളില്‍ പ്രധാന അധ്യാപികയായും സേവനം അനുഷ്ടിച്ചു. .നാളെ വൈകീട്ട് 5 മുതല്‍ പേരാമ്പ്ര ഹോളി ഫാമിലി കോണ്‍വെന്റില്‍ ഭൗതീക ശരീരം ദര്‍ശനത്തിന് വയ്ക്കും. 21ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാരം നടക്കും.

Leave A Comment