ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക വക്കീൽ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ
കാസർകോട്: കാസർകോട് കുമ്പളയിൽ ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.വൈകിട്ട് മുതൽ വീട്ടിൽ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുമ്പള ബത്തേരിയിലെ ചന്ദ്രൻ - വാരിജാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിത. കൃതേഷാണ് ഭർത്താവ്. ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Leave A Comment