വാല്‍ക്കണ്ണാടി

വിശുദ്ധ മറിയം ത്രേസ്യ തീർത്ഥാടന കേന്ദ്രം

വാൽക്കണ്ണാടി 
മാളക്കടുത്ത കുഴിക്കാട്ടുശ്ശേരിയിലെ ത്രേസ്യയുടെ  തീർത്ഥാടന കേന്ദ്രം പരിപാവനവും പവിത്രവും പുണ്യ പൂരിതവുമായി പ്രശോഭിച്ചു നിൽക്കുന്നു. അനുദിനം അസംഖ്യം ഭക്തജനങ്ങൾ ഇവിടെ ദർശനം നടത്തി സായൂജ്യമടയുന്നു. കേരളത്തിന്റെ പ്രഥമ പഞ്ചക്ഷതവും കുടുംബങ്ങളുടെ മദ്ധ്യസ്ഥയും  ക്രൂശിതന്റെ സ്നേഹിതയുമായ വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിത സരവും സത്കർമ്മങ്ങളും എന്നെന്നും മഹിത മുശ്രിതങ്ങളാണ്. 

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെ ത്രേസ്യ 

വിശുദ്ധ മറിയം ത്രേസ്യ പുത്തൻ ചിറയിലെ  മങ്കുടിയാൻ കുഞ്ഞിത്തൊമ്മന്റെയും താണ്ടമ്മയുടെയും മകളായി 1875 ഏപ്രിൽ 26  നാണ്  ജനിച്ചത്. തുറവൂർ മംഗലി കുടുംബാംഗമാണ്‌ താണ്ടമ്മ.  അനേകം  വൈദിക ശുശ്രൂഷകൾക്ക്  ജന്മം കൊടുക്കാൻ ഭാഗ്യം ലഭിച്ച ദേശമാണ് പുത്തൻചിറ. പുത്തൻചിറ പള്ളിയിൽ വച്ച് മെയ് മൂന്നിന് മറിയം ത്രേസ്യയുടെ മാമ്മോദീസ നടന്നു. ത്രേസ്യ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. ആരെയും  അറിയിക്കാതെയും ആരും പറയാതെയും തറയിൽ ചരലു പിരിച്ച് തല കല്ലിൽ താങ്ങി പായ വിരിക്കാതെയാണ് ത്രേസ്യ ചെറു പ്രായം  മുതൽക്കേ കിടന്നുറങ്ങിയിരുന്നത്. മുൾ വടികൊണ്ടടിക്കുക, മുതുകത്ത് ഭാരമുള്ള ഒരു കല്ല് കയറ്റി വച്ച് കൈയും കാലും കുത്തി കാൽ വരിയിലേക്ക്  യാത്ര ചെയ്യുകയാണെന്ന് വിചാരിച്ച് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിൽ ത്രേസ്യ പങ്കു ചേർന്നു.

വിവാഹ പ്രായം കഴിഞ്ഞ് വീട്ടിൽ അവിവാഹിതയായി നിൽക്കേണ്ടി വരുന്ന ഒരു യുവതി സ്വന്തം വീട്ടുകാരിൽ നിന്ന് ഏൽക്കേണ്ടി വരുന്ന എല്ലാ തിക്താനുഭവങ്ങളും അവൾക്ക് തരണം ചെയ്യേണ്ടി വന്നു. തൻ്റെ നിലവിളികളെയും സങ്കടങ്ങളെയും ത്രേസ്യ വായോട്  കരം ചേർത്ത് വച്ച് ആരെയും കേൾപ്പിക്കാതെ ഒളിപ്പിച്ചു. ദൈവ സ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും കൈവിളക്കുമായി ചുറ്റുപാടും നിറഞ്ഞു നിന്നിരുന്ന അന്ധകാരത്തിലേക്ക് ഇറങ്ങി നടക്കാൻ അവൾ ധീരത കാണിച്ചു. അതോടെ അപ്പന് ത്രേസ്യ ധിക്കാരിയായി.ആങ്ങളക്ക് തന്റേടിയും വഴിപിഴച്ചവളും ആയി. രോഗീ ശുശ്രൂഷ, കുടുംബ പ്രശ്നങ്ങളുടെ അനുരഞ്ജനം, രോഗികളെ മരണത്തിനൊരുക്കൽ, നല്ല കുമ്പസാരം നടത്താൻ സഹായിക്കൽ, എന്നിവയൊക്കെയായിരുന്നു ത്രേസ്യയുടെ ശുശ്രൂഷകൾ.

വിശുദ്ധ ഏവു  പ്രാസ്യമ്മയും വിശുദ്ധ മറിയം ത്രേസ്യായും
വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിയാണ് ധന്യൻ ജോസഫ് വിതയത്തിൽ. ദൈവം കഴിഞ്ഞാൽ മറിയം ത്രേസ്യ തന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനം കൊടുത്തിരുന്നത് വിതയത്തിലച്ചനായിരുന്നു.

ബിഷപ്പ് ജോൺ മേനാച്ചേരി ത്രേസ്യയെ കർമ്മലീത്ത മൂന്നാം സഭയിൽ അംഗമാക്കിയെങ്കിലും അദ്ദേഹത്തിന് അവളിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല എന്ന കാര്യവും അറിഞ്ഞിരിക്കണം. മറിയം ത്രേസ്യ 1912 നവംബർ 26 ന് ഒല്ലൂർ കർമ്മലീത്ത മഠത്തിലേക്ക് യാത്രയായി. പുത്തൻചിറയിൽ നിന്ന് തന്റെ ദൈവ വിളിയുടെ പൊരുൾ അന്വേഷിച്ച് ത്രേസ്യ ഇവിടെ എത്തിച്ചേർന്നു. ഒല്ലൂരിലെ മഠത്തിൽ ത്രേസ്യയെ സ്വീകരിച്ച് മുറിയിലേക്ക് ആനയിച്ചത് സിസ്റ്റർ ഏവു പ്രാസ്യ, സിസ്റ്റർ ഇഗ്‌നേഷ്യ, സിസ്റ്റർ മറിയ ലൂയിസ്, എന്നിവരാണ്. വിശുദ്ധിയുടെ സ്വർഗീയാരാമത്തിൽ പിൽക്കാലത്ത് പേര് ചേർത്തിടാനുള്ള രണ്ട് വിശുദ്ധരുടെ ആദ്യ സംഗമമായിരുന്നു അത്.

 പിൽക്കാലത്തെ വിശുദ്ധ ഏവു  പ്രാസ്യമ്മയുടെയും വിശുദ്ധ മറിയം ത്രേസ്യായുടെയും, മറിയം ത്രേസ്യക്ക് ഏവു പ്രാസ്യമ്മ എഴുതിക്കൊടുത്ത പ്രാർഥനകൾ ഇന്ന് ഒല്ലൂരിലെ വിശുദ്ധ ഏവു പ്രാസ്യമ്മയുടെയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

മങ്കിടിയാൻ ത്രേസ്യയിൽ നിന്ന് സിസ്റ്റർ മറിയം ത്രേസ്യ രൂപപ്പെട്ടു
ല്ലൂർ  മഠത്തിൽ  നിന്നും മങ്കിടിയാൻ  ത്രേസ്യ 1913 ജനുവരി 27 ന് ഒല്ലൂരിനോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞ് പുത്തൻചിറയിലേക്ക് പുറപ്പെട്ടു. മറിയം ത്രേസ്യക്ക് ഒരു ഏകാന്ത ഭവനം ആത്‌മീയ പിതാവ് നിർമ്മിച്ച് നൽകാമെന്ന് മെത്രാൻ ജോൺ  മേനാച്ചേരി സൂചന നൽകിയിരുന്നു. ഏകാന്ത ഭവനത്തിന്റെ നിർമ്മാണ ചുമതല വിതയത്തിൽ അച്ഛന്റെ ചുമലിലായി. 

മങ്കിടിയാൻ  അമ്മക്ക് വീട് പണിയാൻ മാളിയേക്കൽ കൂനൻ കുഞ്ഞു വറീത് ഇട്ടൂപ്പ് സ്ഥലം ദാനം ചെയ്തു. പുത്തൻചിറ പള്ളിക്കടുത്ത് 37 സെന്റ് സ്ഥലമാണ് ഇട്ടൂപ്പ് ഇതിനായി വിട്ടു നൽകിയത്. പള്ളിയുടെയും വീടിന്റെയും നിർമ്മാണത്തിന് ഭിക്ഷാടനം നടത്താൻ  ത്രേസ്യ നന്നേ ശ്രദ്ധ പ്രകടിപ്പിച്ചു. ത്രേസ്യയുടെ ഏകാന്ത ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം 1913 ഒക്ടോബർ ഏഴാം തിയതി നിർവ ഹിക്കപ്പെട്ടു. ത്രേസ്യയുടെ കൂട്ടുകാരികൾ വിതയത്തിലച്ചന്റെ നിർദേശ പ്രകാരം രാവും പകലും മാറി മാറി ത്രേസ്യക്ക് തുണയായെത്തുകയും ചെയ്തു. 

മറിയം ത്രേസ്യയുടെ ഹൃദയത്തിൽ ഏഴു തിരിയിട്ട നിലവിളക്ക് പോലെ തിരുകുടുംബത്തോടുള്ള ഭക്തിയും സ്നേഹവും നിറഞ്ഞു നിന്നിരുന്നു. അത് ദൈവത്തിന്റെ പദ്ധതിയും പരിശുദ്ധാത്മാവിന്റെ ഇടപെടലു മായിരുന്നു . ദൈവത്തിന്റെ മനസിലെ ആഗ്രഹവും സ്വപ്നവുമായിരുന്നു തിരുക്കുടുംബ സന്യാസിനി സമൂഹം എന്ന് ന്യായമായി ചിന്തിക്കാവുന്നതാണ്. 

പുത്തൻചിറ പള്ളി ഒരു മഹാ സംഭവത്തിന് 1914 മെയ് 14ന് ചരിത്രസാക്ഷിയായിരുന്നു. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ ആരംഭം കുറിക്കലായിരുന്നു അത്. ത്രേസ്യാമ്മയിൽ നിന്ന് സഭാ വസ്ത്രം വാങ്ങി ആശീർവദിച്ച് തിരികെ നൽകുമ്പോൾ ബിഷപ്പ് ജോൺ മേനാച്ചേരി പെട്ടെന്നുണ്ടായ ദൈവിക പ്രചോദനത്താൽ അവൾക്ക് പുതിയൊരു സന്യാസ നാമം നൽകി. അതാണ് മറിയം ത്രേസ്യ. മറിയം ത്രേസ്യയെ 1914 മെയ് 14 ന്  തന്നെ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയറായി തെരഞ്ഞെടുത്തു. അങ്ങനെ മങ്കിടിയാൻ ത്രേസ്യയിൽ നിന്ന് സിസ്റ്റർ മറിയം ത്രേസ്യ രൂപപ്പെട്ടു.

ആദ്യത്തെ നിയമാവലി ലഭിച്ചു
തിരുക്കുടുംബ സമൂഹത്തിന് 1914 ജൂലൈ 22ന് ആദ്യത്തെ നിയമാവലി ലഭിച്ചു. പുത്തൻചിറയിൽ തുടങ്ങിയ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ ആ സ്ഥാനം കുഴിക്കാട്ടുശ്ശേരിയായി. അമ്പൂക്കൻ യോഹന്നാൻ അച്ഛൻ തനിക്ക് പൈതൃകമായി കിട്ടിയ എട്ടേക്കർ സ്ഥലവും ആയിരം രൂപയും ഹോളി ഫാമിലി സമൂഹത്തിന് ഇഷ്ട ദാനം നൽകി. ഇന്ന് ഹോളി ഫാമിലി കോൺ ഗ്രിഗേഷന്റെ മാതൃ ഭവനം ആഗോള സഭക്ക് കൂടുതൽ അഭിമാനമായും അഗതികൾക്കും ഭൂരഹിതർക്കും ആശ്വാസമായും ശിരസ്സ് നിവർത്തി നിൽക്കുന്നു. 

മാനുഷികമായി നോക്കിയാൽ വെറും 12 വർഷം മാത്രമേ മറിയം  ത്രേസ്യ കന്യാ സ്ത്രീയായി ജീവിച്ചിട്ടുള്ളൂ. ബിഷപ്പ് ജോൺ മേനാച്ചേരി 1922 മെയ് 17ന് ആശീർവദിക്കുകയും മെത്രാന്റെ അനുവാദത്തോടെ മറിയം ത്രേസ്യയും സഹ സന്യാസിനികളും ഇവിടേക്ക് താമസം മാറുകയും ചെയ്തു. കൊച്ചി മഹാരാജാവ്   മറിയം ത്രേസ്യക്ക് താമസം 80  കണ്ടി തേക്കിൻ തടികൾ നൽകിയത് കെട്ടിടം പണിക്ക്  പുരോഗതി നൽകി. മറിയം ത്രേസ്യ മരിക്കുമ്പോഴേക്കും ഹോളി ഫാമിലി സമൂഹത്തിന് മാതൃഭവനമുൾപ്പെടെ  നാല്  മഠങ്ങളും അവയിലായി 55 അംഗങ്ങളും ഉണ്ടായിരുന്നു. ബിഷപ്പ് ജോൺ  മേനാച്ചേരി  1919 ഡിസംബർ 19 -ആം തിയതി ജീവിതത്തോട് വിട വാങ്ങി. 

സഭയുടെ ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് 
കുഴിക്കാട്ടുശ്ശേരി മഠത്തിലെത്തുന്നവരുടെ കാഴ്‌ചക്ക് അത്ഭുതമായി ഉയർന്നു നിൽക്കുന്ന ഒന്നാണ് അവിടുത്തെ മണി ഗോപുരം. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ 2019  ഒക്ടോബർ 13ന്  മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് പ്രഖ്യാപനം നടത്തിയപ്പോൾ ഈ മണികൾ അഭിമാനത്തോടെയും സന്തോഷത്തോടെയും മുഴങ്ങിക്കൊണ്ടിരുന്നു. തുമ്പൂരിൽ ഹോളി ഫാമിലി സന്യാസിനി സമൂഹ മഠത്തിലെ നിർമ്മാണത്തിനുള്ള അനുവാദം 1923 ഡിസംബർ 29ന് ലഭിച്ചു. തെക്കേക്കര പറോക്കാരൻ കുഞ്ഞു വറീത് ദാനമായി നൽകിയ നാലേക്കർ സ്ഥലത്താണ് മഠത്തിന്റെ നിർമ്മാണം നടന്നത്. അദ്ദേഹം നാലായിരം രൂപ സംഭാവനയും നൽകി.

മഠത്തിന്റെ  വെഞ്ചിരിപ്പും അംഗങ്ങളുടെ നിത്യ വ്രത വാഗ്‌ദാനങ്ങളും അർഥിനികളുടെ സ്വഭാവ രൂപീകരണവും 1926 മെയ് പത്താം തിയതി നടന്നു. അന്നാണ് സഭയുടെ ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. മറിയം ത്രേസ്യ നോമിസത്തിന്റെ മജിസ്‌ട്രേറ്റ് സ്ഥാനം ഏറ്റെടുത്തു. ഫാദർ ജോസഫ് വിതയത്തിലിന്റെ  കൈകളിലേക്ക് അഭയയെയും അംഗങ്ങളെയും മറിയം ത്രേസ്യ സമർപ്പിച്ചു. 

മഠത്തിന്റെ തിരുക്കർമ്മങ്ങൾ അടുത്തു കാണാൻ ആഗ്രഹിച്ച്  ആളുകൾ തിരക്ക് കൂട്ടിയപ്പോൾ മദ് ഹബയുടെ സമീപത്ത് മുട്ടു കുത്തി പ്രാർത്ഥിക്കുകയായിരുന്ന മറിയം ത്രേസ്യയുടെ കാലിലേക്ക് ഒരു ക്രാസികാൽ വന്നു പതിച്ചു.  എന്നാൽ വേദന സഹിച്ച് തിരുക്കർമ്മങ്ങളിൽ മുഴുവനായും മറിയം  ത്രേസ്യ പങ്കെടുത്തു. ക്രാസി കാലിലേക്ക് വീണപ്പോൾ അതൊരു ഭാരമായല്ല മരണത്തിന്റെ നേർത്ത തലയോടലായിട്ടാണ്  മദറിന് അനുഭവപ്പെട്ടത്. അതുകൊണ്ട് മറിയം ത്രേസ്യ തുമ്പൂരിൽ നിന്നും കുഴിക്കാട്ടുശ്ശേരിയിലേക്ക്  മടങ്ങി.

 ഈ അപകടം നടന്ന്  ഒരു മാസം പൂർത്തിയാക്കുന്നതിന്  മറിയം  ത്രേസ്യ പരലോക പ്രാപ്തിക്കായി ചാലക്കുടി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാൾ മുതൽ  ചിറമ്മേൽ  അച്ഛനായിന്നു മറിയം ത്രേസ്യക്ക് ദിവ്യ കാരുണ്യം നൽകിയിരുന്നത്. പിന്നീട് തൃശൂർ അതിരൂപതയുടെ വേനൽക്കാല  വസതിയിൽ മറിയം ത്രേസ്യ കഴിച്ചു കൂട്ടി. മറിയം ത്രേസ്യയുടെ രോഗം കലാശലായിരിക്കുമെന്ന്  പുറം ലോകം അറിഞ്ഞു. വേദന തിന്നുന്നവളും രോഗിയുമായ മറിയം ത്രേസ്യയെയും കയറ്റി കാള വണ്ടി കുഴിക്കാട്ടൂശ്ശേരിയിലേക്ക് വീണ്ടും പുറപ്പെട്ടു. കുഴിക്കാട്ടുശ്ശേരി മഠം ചാപ്പലിന്റെ  സങ്കീർത്തിയിലേക്ക് മറിയം ത്രേസ്യയെ മാറ്റി. മറിയം ത്രേസ്യയുടെ സമീപത്ത് നിന്ന്  വിതയത്തിലച്ചൻ മാറാതെ നിലയുറപ്പിച്ചു. തൃശൂർ രൂപതയിലെ വൈദികരും കന്യാ സ്ത്രീകളും മറിയം ത്രേസ്യയെ കാണാൻ ഓടിയെത്തി. പ്രാർഥനകളുടെയും അടക്കിപ്പിടിച്ച സങ്കടങ്ങളുടെയും മദ്ധ്യേ മദർ മറിയം ത്രേസ്യ 1926 ജൂൺ എട്ടാം തിയതി രാത്രി പത്ത് മണിക്ക് ദിവംഗതയായി. 

മറിയം ത്രേസ്യ ധന്യ പദവിയിലേക്കുയർത്തപ്പെട്ടു

മാർ ജോസഫ് കുണ്ടു കുളത്തിന്റെ കാലത്താണ് മറിയം ത്രേസ്യയുടെ നാമകരണ  നടപടി ആരംഭിക്കണമെന്ന അപേക്ഷ 1973 ഒക്ടോബർ അഞ്ചിന് റോമിലേക്ക് അയച്ചത്. ആ കത്തിന് വത്തിക്കാനിൽ നിന്നും മറുപടി ലഭിക്കുകയും ചെയ്തതോടെ മറിയം ത്രേസ്യ ദൈവ ദാസിയെന്ന്  പ്രഖ്യാപിക്കപ്പെട്ടു. ഇതേ തുടർന്ന് ദൈവ ദാസിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ചരിത്രാന്വേഷണ കമ്മീഷൻ രൂപീകൃതമായി. ചരിത്ര കമ്മീഷന്റ റിപ്പോർട്ടുകൾ 1978 ജൂലൈ 12 ന് വത്തിക്കാനിലെ നാമകരണത്തിനായുള്ള തിരു സംഘത്തിന് സമർപ്പിച്ചു. 

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ മാർ ജെയിംസ് പഴയാറ്റിലിനായി നാമകരണ നടപടികളുടെ തുടർചുമതല. മറിയം ത്രേസ്യയുടെ കല്ലറ 1981 ജനുവരി മൂന്നാം തിയതിയാണ് ആദ്യമായി തുറക്കപ്പെട്ടത്. മറിയം ത്രേസ്യയെക്കുറിച്ചുള്ള      1999 ജൂൺ 28 ന് പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ മറിയം ത്രേസ്യ ധന്യ പദവിയിലേക്കുയർത്തപ്പെട്ടു. മറിയം ത്രേസ്യയുടെ നാമത്തിൽ ഇതിനകം പല അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ ൨൦൧൯ ഒക്ടോബർ 13നു മറിയം ത്രേസ്യയെ വിശുദ്ധയായി മറിയം ത്രേസ്യ ഇടം പിടിച്ചു.മലയാളത്തിന്റെ മണ്ണിൽ നിന്ന് ലോകത്തിന്റെ ലോകത്തിന്റെ ആത്മീയ നെറുകയിലേക്ക് വിശുദ്ധ മറിയം ത്രേസ്യ പ്രവേശിച്ചു.


തയ്യാറാക്കിയത് - സുരഷ് അന്നമനട

Leave A Comment