science

ജിയോ നെറ്റ്‍വർക്കുകൾ പണിമുടക്കി; ഒരു മണിക്കൂറിനുള്ളിൽ വന്നത് പതിനായിരത്തി​​ലേറെ പരാതികൾ

മുംബൈ: രാജ്യത്തെ വിവിധ ഇടങ്ങളിൽ ജി​യോ നെറ്റ്‍വർക്കുകൾ തകരാറിലായതായി റിപ്പോർട്ടുകൾ. ജിയോ ​ഫൈബർ സേവനങ്ങളെയാണ് തകരാറുകൾ കാര്യമായി ബാധിച്ചത്. ജിയോ മൊ​ബൈൽ നെറ്റ്‍വർക്കുകളിൽ തകരാറുകൾ സംഭവിച്ചതായി സോഷ്യമീഡിയയിൽ അ‌ടക്കം ഉപയോക്താക്കൾ പരാതിയുമായി എത്തി.

ഉച്ചയ്ക്ക് 12.00 ഓടെ തകരാർ കൂടുതൽ ഉപയോക്താക്ക​ളെ ബാധിച്ചെന്നും 1 മണിക്കൂറിനുള്ളിൽ പതിനായിരത്തി​​ലേറെ പരാതികളുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹി, ലഖ്‌നോ, പട്‌ന, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു, കട്ടക്ക് എന്നിവിടങ്ങളിലാണ് വ്യാപക പ്രശ്നം നേരിട്ടത്.67 ശതമാനം ഉപയോക്താക്കൾക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു. 19 ശതമാനം പേർക്ക് മൊബൈൽ ഇൻറർനെറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. 14 ശതമാനം പേർ ജിയോഫൈബറിൻറെ തകരാർ റിപ്പോർട്ട് ചെയ്തു.

സേവനങ്ങൾ തടസപ്പെട്ടതിൽ ജിയോ വിശദീകരണ​മൊന്നും നൽകിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടും ജിയോയെ പരിഹസിച്ചും രംഗത്തെത്തി.

Leave A Comment