sports

കലാശപ്പോരിൽ ഓസീസിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്ക് ബാറ്റിംഗ്, ടോസ് നേടിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കയ്‌ക്കെതിരേ കളിച്ച അതേ ഇലവനെ നിലനിർത്തിയാണ് ഓസീസ് ഇന്നിറങ്ങുന്നത്. ഇന്ത്യൻ ടീമിലും മാറ്റങ്ങളില്ല.

ഇന്ത്യ ടീം: രോഹിത് ശർമ, ശുഷ്‌മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ ടീം: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മ‌ിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, മിച്ച ൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹേസിൽവുഡ്.

Leave A Comment