sports

ഐ​പി​എ​ല്‍ താ​ര​ങ്ങ​ളു​ടെ മി​നി ലേ​ലം ഇ​ന്നു കൊ​ച്ചി​യി​ല്‍

കൊ​ച്ചി: അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ഐ​പി​എ​ല്‍ താ​ര​ങ്ങ​ളു​ടെ മി​നി ലേ​ലം ഇ​ന്നു കൊ​ച്ചി​യി​ല്‍ ന​ട​ക്കും. ബോ​ള്‍​ഗാ​ട്ടി ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ല്‍ ഉ​ച്ച​യ്ക്ക് 2.30നാ​ണു ലേ​ല​ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക. ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ന്ന മെ​ഗാ ലേ​ല​ത്തി​ന് അ​നു​ബ​ന്ധ​മാ​യാ​ണു മി​നി ലേ​ലം.

പ​ത്ത് ടീ​മു​ക​ളി​ലാ​യി ശേ​ഷി​ക്കു​ന്ന 87 സ്ഥാ​ന​ങ്ങ​ള്‍​ക്കാ​യി 405 താ​ര​ങ്ങ​ളാ​ണു ലേ​ല​ത്തി​നു​ള്ള​ത്. ഇ​തി​ല്‍ 132 പേ​ർ വി​ദേ​ശി​ക​ളാ​ണ്. 273 ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ 10 മ​ല​യാ​ളി​ക​ളും ഉ​ണ്ട്. ബെ​ന്‍ സ്റ്റോ​ക്‌​സ്, സാം ​ക​റ​ന്‍, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ഹാ​രി ബ്രൂ​ക്ക്, റീ​ലി റൂ​സോ, നി​ക്കോ​ളാ​സ് പൂ​രാ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന​താ​ണു വി​ദേ​ശ താ​ര​നി​ര. മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, മ​നീ​ഷ് പാ​ണ്ഡെ തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും ലേ​ല​ത്തി​നു​ണ്ടാ​കും.

2008ല്‍ ​ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള പ​തി​നാ​റാം ലേ​ല​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് കൊ​ച്ചി മെ​ഗാ ഇ​വ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​ത്തെ മെ​ഗാ​ലേ​ലം കൊ​ച്ചി​യി​ല്‍ ന​ട​ത്താ​ന്‍ നേ​ര​ത്തേ ബി​സി​സി​ഐ പ​ദ്ധ​തി ഇ​ട്ടി​രു​ന്നെ​ങ്കി​ലും ഹോ​ട്ട​ല്‍ ല​ഭ്യ​ത സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ലേ​ല​ത്തി​നു മു​മ്പ് 163 ക​ളി​ക്കാ​രെ ഫ്രാ​ഞ്ചൈ​സി​ക​ള്‍ നി​ല​നി​ര്‍​ത്തി. 85 താ​ര​ങ്ങ​ളെ​യാ​ണു നി​ല​വി​ലു​ള്ള ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Leave A Comment