ക്രൈം

സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാൽസംഘം ചെയ്തയാള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: എറിയാട് വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഭർത്താവില്ലാത്ത സമയം  വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ബലാൽസംഘം ചെയ്ത കേസ്സിലെ പ്രതിയെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കൽ വീട് സജീർ (31) ആണ് അറസ്റ്റില്‍ ആയത്. 

 കൊടുങ്ങല്ലൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടറായ ഇ ആര്‍ ബൈജുവിന്‍റെ നേതൃത്വത്തില്‍  അന്വേഷണ സംഘത്തിൽ എസ് ഐ ഹറോൾഡ് ജോർജ്, എ എസ് ഐ മാരായ ഉല്ലാസ് പൂതോട്ട് , മിനി, ഗിരീഷ് വാവക്കാട്  എന്നിവരുണ്ടായിരുന്നു.

Leave A Comment