കൊച്ചിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി: മരടില്‍ അമ്മയെ മകന് വീട്ടില്‍ പൂട്ടിയിട്ട് വെട്ടി കൊലപ്പെടുത്തി. മരട് തുരുത്തി അമ്പലത്തിനു സമീപം ബ്ലൂ ക്ലൗഡ്സ് അപ്പാര്‍ട്ട്മെന്റ് എഫ് വണ്‍ ഫ്ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (75) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അച്ചാമ്മയുടെ മകൻ വിനോദ് ഏബ്രഹാം (51) അറസ്റ്റിലായി.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വിനോദ് നിയമ ബിരുദധാരിയാണ്. ഇയാളും അച്ചാമ്മയും മാത്രമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
ഉച്ചകഴിഞ്ഞ് ഫ്ലാറ്റില്‍ നിന്നു ബഹളം കേട്ടു. തുടർന്ന് സമീപവാസികളും പോലീസും നഗരസഭാ കൗണ്സിലറുമെത്തി ഇരുവരെയും ശാന്തരാക്കി മടങ്ങിയതാണ്. പിന്നീട് വൈകുന്നേരം അഞ്ചിന് സമീപവാസികള്‍ ബഹളംകേട്ട് വീണ്ടുമെത്തിയപ്പോഴാണ് അച്ചാമ്മയെ മരിച്ച നിലയിൽ കണ്ടത്.
വാക്കത്തിയുമായി മുറിയില്‍നിന്ന വിനോദിനെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആഡംബര ജീവിതത്തിന് പണം നല്കാത്തതിനാല് പ്രതി അമ്മയുമായി നിരന്തരം വഴക്കിടുമായിരുന്നു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കകം ഭാര്യ വേര്‍പിരിഞ്ഞു പോയി
Leave A Comment