മർദിച്ചു കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
തൃശൂർ: ബാഗ് പിടിച്ചുവാങ്ങാൻ ശ്രമിച്ചതു തടഞ്ഞതിലുള്ള വിരോധത്താൽ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വലക്കാവ് പ്ലാക്കോടൻ വീട്ടിൽ ചെന്പൻ എന്ന ശരത്(36), കോലഴി വടക്കൻ വീട്ടിൽ കബാലി എന്ന വിൽസൺ(53) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 16നു രാത്രി 11.45നു കോർപറേഷൻ ഒാഫീസിനു മുന്പിലാണു സംഭവം.
കണ്ണൂർ സ്വദേശി ജോസഫ് എന്ന ജോഷിക്കാണു മർദനമേറ്റത്. ഗുരുതര പരിക്കേറ്റ ജോസഫ് അത്യാസന്നനിലയിൽ തുടരുകയാണ്.പ്രതി ശരത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
ടൗൺ ഇൗസ്റ്റ് എസ്ഐ ആന്റണി ക്രോംസൺ അരുജ, എഎസ്ഐ ജയലക്ഷ്മി, സിപിഒമാരായ പി. ഹരിഷ്കുമാർ, വി.ബി. ദീപക്, പി. ജിതിൻ, എം. റെനീഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
Leave A Comment