ക്രൈം

സ്വകാര്യഭാഗങ്ങളില്‍ മുറിവ്, കല്ല് കൊണ്ട് തലയ്ക്കടിച്ചു; അതിക്രൂര കൊലപാതകം

ആലുവ: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്.

അതിനിടെ  ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് നേരെ വന്‍ ജനരോഷം. തെളിവെടുപ്പിനായി അസം സ്വദേശി അസ്ഫാക്കിനെ ആലുവ മാര്‍ക്കറ്റിലേക്ക് പോലീസ് കൊണ്ടു വന്നെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കാനായില്ല.

"കയ്യില്‍ കിട്ടിയാല്‍ നിന്നെ തല്ലിക്കൊല്ലും' എന്നടക്കം ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് അസ്ഫാക്ക് ആലം മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. അമിത ലഹരിയിലായിരുന്നതിനാല്‍ ഇയാളെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കുഞ്ഞുമായി പോയെന്ന് പറയുന്ന ആലുവ ഫ്‌ലൈ ഓവറിലെത്തിച്ച് പോലീസ് പരിശോധന നടത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മുതല്‍ ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. ആലുവ മാര്‍ക്കറ്റില്‍ നിന്നും ഇന്ന് രാവിലെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയത്.

Leave A Comment