മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവം: മുൻ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ ഫേസ്ബുക്ക് വഴി അപമാനിച്ച കേസിൽ മുൻ മജിസ്ട്രേറ്റ് എസ്. സുദീപ് കോടതിയിൽ കീഴടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരേയാണ് സുദീപ് മോശം പരാമർശം നടത്തിയത്.പിന്നാലെ മാനേജ്മെന്റ് നൽകിയ പരാതിയിൽ സുദീപിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ വ്യാഴാഴ്ച ഹാജരാകാൻ പോലീസ് നോട്ടീസ് നൽകാനിരിക്കേയാണ് മുൻ മജിസ്ട്രേറ്റ് ഇന്ന് കോടതിയിൽ എത്തി കീഴടങ്ങിയത്.
സംഭവത്തിൽ വലിയ വിമർശനങ്ങളാണ് സുദീപിനെതിരേ ഉണ്ടായത്. എന്നാൽ വിമർശകരെ പോലും കളിയാക്കുന്ന തരത്തിൽ സുദീപ് കുടുതൽ പോസ്റ്റുകൾ ഫേസ്ബുക്ക് വഴി ഇടുകയായിരുന്നു.
Leave A Comment