ആലുവ പീഡനക്കേസ്: പ്രതി തിരുവനന്തപുരം സ്വദേശി?; പിടിയിലെന്ന് സൂചന
ആലുവ: ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയിലെന്ന് സൂചന. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.
പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇയാള്‍ നിരവധി മോഷണക്കേസുകളിൽ പ്രതിയെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ കണ്ടെത്തല്‍.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ആൾ ആലുവയിൽ ജോലി ചെയ്തിരുന്നുവെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും മാതാവ് പ്രതികരിച്ചു.
ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ പ്രതി കൃത്യം നടത്തിയശേഷം ആലുവ തോട്ടുമുഖം ഭാഗത്ത് പുലര്‍ച്ചെ എത്തിയെന്ന് പോലീസ് മനസിലാക്കിയിരുന്നു. കുട്ടിയും സാക്ഷികളും ഇയാളെ തിരിച്ചറിഞ്ഞതായി വിവരമുണ്ട്.
പുലര്‍ച്ചെ രണ്ടോടെ ചാത്തന്‍പുറത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അതിഥിതൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാട്ടുകാര്‍ സമയോചിതമായി നടത്തിയ തിരച്ചിലിനൊടുവില്‍ പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുവയസുകാരി അപകടനില തരണം ചെയ്തു. എന്നാല്‍ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ട്. ഇതിനാല്‍ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെന്നും എസ്പി വിവേക് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുന്‍പാണ് ആലുവയില്‍ നിന്ന് സമാനമായ മറ്റൊരു വിവരം പുറത്ത് വരുന്നത്.
Leave A Comment