ക്രൈം

അങ്കമാലിയില്‍ എം ഡി എം എയുമായി യുവാക്കള്‍ പിടിയില്‍

അങ്കമാലി: എം ഡി എം എയുമായി അങ്കമാലിയില്‍ യുവാക്കള്‍ പിടിയില്‍.

150 ഗ്രാം എം ഡി എം എയുമായാണ് രണ്ട് യുവാക്കൾ അങ്കമാലി പോലീസിന്റെ പിടിയിലായത്.

പെരുമ്പാവൂർ ചേലാമറ്റം സ്വദേശികളായ ചിറക്കൽ വീട്ടിൽ ജോൺ ജോയി (22) , പള്ളിയന്ന വീട്ടിൽ ശ്യാം ശശി എന്നിവരാണ് പിടിയിലായത്. 

അങ്കമാലി കെ എസ് ആര്‍ ടി സി ബസ്റ്റാന്‍റ് പരിസരത്ത് നിന്നുമാണ് യുവാക്കൾ ഇന്ന് പുലർച്ചെ പിടിയിലായത്. 

ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave A Comment