ക്രൈം

കുളിമുറിയിൽ ഒളിക്യാമറ; യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ   അഴീക്കോട് പുളിക്കലകത്ത് റഷീദ് (38) എന്നയാളാണ് അറസ്റ്റിലായത്. ഈ മാസം 2 ആം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

യുവതി കുളിക്കുന്ന സമയം കുളിമുറിയുടെ മുകളിലായി മൊബൈൽഫോൺ കണ്ട് ഇറങ്ങി നോക്കിപ്പോൾ പ്രതിയായ റഷീദ് അവിടെ നിന്നും ഓടിപോവുകയായിരുന്നു. യുവതിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. 

ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ ഹരോൾഡ് ജോർജ്ജ്,  സി.പി.ഓ ബിനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment