നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; മിണ്ടാപ്രാണിയെ പാറയിലടിച്ച് കൊന്നു, കൊടും ക്രൂരത
ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം.ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Leave A Comment