ക്രൈം

പോക്സോ കേസ് പ്രതിയ്ക്ക് 140 കൊല്ലം കഠിന തടവും 9.75ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം. മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

കോട്ടക്കൽ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു.

Leave A Comment