ക്രൈം

കൊടുങ്ങല്ലൂരിൽ മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി യുവാക്കൾ പോലിസ് പിടിയിൽ

കൊടുങ്ങല്ലൂർ: മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി പുല്ലൂറ്റ്  യുവാക്കൾ പോലിസ് പിടിയിൽ.  പുല്ലൂറ്റ് കെ കെ ടി എം  കോളജ് ഗ്രൗണ്ട് പരിസരത്ത് നിന്നുമാണ്  1.5 ഗ്രാം  എംഡിഎംഎ യുമായി 2 യുവാക്കളെ തൃശ്ശൂർ റൂറൽ ജില്ലാ  ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. ചാപ്പാറ അറക്കപറമ്പിൽ അജിത്കുമാർ (24)  ,കോട്ടപ്പുറം എടപ്പള്ളിമാലിക്,(21)
എന്നിവരെയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ സി  ബ്രാഞ്ച് ഡിവൈഎസ്പി. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ  ശശിധരൻ, എസ് ഐ  സജിനി, തൃശ്ശൂർ റൂറൽ ഡാന്സാഫ് എസ് ഐ   പ്രദീപ് ,  എസ് സി പി ഓ  മാരായ ലിജു ഇയ്യാനി, എം.വി. മാനുവൽ , നിഷാന്ത് , കൊടുങ്ങല്ലൂർ  പോലിസ് സ്റ്റേഷനിലെ എസ് സി പി ഓ  ഗോപകുമാർ., ഗിരീഷ്,  വിഷ്ണു എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എംഡി എം എ  എറണാകുളത്ത് നിന്നും കൊണ്ടുവന്നത്.

എം ഡി എം എ  കൈ മാറുന്നതിനായി കാത്തു നിൽക്കുന്ന സമയത്താണ്  പ്രതികൾ  പോലിസിൻ്റെ പിടിയിൽപെടുന്നത്. പിടിയിലായ പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിലെ  പ്രതികളുമാണ്. 

Leave A Comment