പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ട രണ്ട് കാറുകളിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മണ്ണൂര്‍ പ്ലാക്കല്‍ വീട്ടില്‍ 42 വയസുള്ള കൃഷ്ണദാസ്, കടലകുറുശ്ശി പുത്തന്‍പുര വീട്ടില്‍ 47 വയസുള്ള കൃഷ്ണപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ചാലക്കുടി ഡിവൈഎസ്പി സ്‌ക്വാഡും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പുതുക്കാട് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒറീസയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് അവിനാശിയിൽ വെച്ചാണ് പ്രതികൾ വാങ്ങിയത്. പിന്നീട് രണ്ട് കാറുകളിലായി കേരളത്തിലേക്ക് കടത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ കൃഷ്ണദാസ് രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്. കൃഷ്ണപ്രസാദ് 2023ൽ 15 കിലോ കഞ്ചാവുമായി പിടികൂടിയ കേസിലെ പ്രതിയാണ്.
Leave A Comment