പോക്സോ കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അഴിക്കോട് സ്വദേശി ചേരക്കര 48 വയസുള്ള ബിനു എന്നയാളെയാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി 52 വർഷം കഠിന തടവും, 2.6 ലക്ഷം പിഴയും വിധിച്ചത്.
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ബൈജു ഇ.ആർ ജി എ എസ് ഐ മിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. K.S സുലാൽ ഹാജരായി, GASI ഷീജ പ്രോസിക്യൂഷനെ സഹായിച്ചിട്ടുള്ളതുമാണ്.
Leave A Comment