ക്രൈം

ആശുപത്രിയിൽ അക്രമം കാണിച്ചയാൾ പോലീസ് പിടിയിൽ

 മാള: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി അക്രമം കാണിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തയാളെ മാള പൊലീസ് അറസ്റ്റു ചെയ്തു. 

വടമ ചാത്തക്കുടം വീട്ടില്‍ പ്രശാന്തിനെയാണ് എസ്എച്ച്ഒ വി. സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 29നായിരുന്നു കേസിനു ആസ്പദമായ സംഭവം. വൈകിട്ട് പത്തോടെ കൈ മുറിഞ്ഞ നിലയില്‍ എത്തിയ പ്രശാന്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നഴ്‌സുമാരോട് അപമര്യാദയായി പെരുമാറുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പരാതിയെതുടര്‍ന്ന് , മാള പോലീസ്, ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ചികിത്സിക്കാനെത്തിയ നഴ്‌സിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി ഉണ്ട്.

മാള പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ Op അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ് PA, ദിബീഷ് PD, സനേഷ് VG, വഹദ് TB, Cpo ഷാഗിൻ അഹമ്മദ്
തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Leave A Comment